യുവാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു

Web Desk
Posted on October 01, 2018, 3:31 pm

ന്യൂഡല്‍ഹി: യുവാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ഡല്‍ഹിയിലെ മഹേന്ദ്ര പാര്‍ക്കില്‍ ഇന്ന് രാവിലെ 8.30 തോടെയാണ് യുവാവിനെ വെടിവെച്ച് കൊന്നത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. എന്നാല്‍ ഇയാള്‍ക്ക് ഒരു പെണ്‍കുട്ടിയുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹിയില്‍ നടന്ന മറ്റൊരു വെടിവെപ്പില്‍ യുവതിക്ക് പരിക്കേറ്റു. ഹര്‍ഷ് വിഹാറിലാണ് സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.