August 19, 2022 Friday

Related news

August 18, 2022
August 17, 2022
August 17, 2022
August 15, 2022
August 15, 2022
August 15, 2022
August 14, 2022
August 13, 2022
August 12, 2022
August 10, 2022

ഓട്ടിസം ബാധിച്ച സഹോദരീപുത്രിയെ പീഡനത്തിരയാക്കി; അറുപതുകാരനെ കൊലപ്പെടുത്തി അമ്മാവൻ

Janayugom Webdesk
മലപ്പുറം
January 17, 2020 3:37 pm

ഓട്ടിസം ബാധിച്ച സഹോദരീപുത്രിയെ പീഡനത്തിരയാക്കിയ അറുപതുകാരനെ കുത്തികൊലപ്പെടുത്തി പെൺകുട്ടിയുടെ അമ്മാവൻ. മലപ്പുറം പയ്യനാട്ടിലാണ് സംഭവം. പള്ളികെട്ടി സൈതലവിയാണ് കൊല്ലപ്പെട്ടത്. 2016 ലായിരുന്നു ഓട്ടിസം ബാധിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. ഈ കേസിൽ സൈതലവി ഒരു വർഷത്തോളം ജയിൽ കഴിയുകയായിരുന്നു. കുറച്ചു മാസം മുൻപാണ് ഇയാൾ ജാമ്യത്തിൽ ഇറങ്ങിയത്.

കേസിന്റെ വിചാരണ നടന്നുവരുകയായിരുന്നു. സഹോദരീപുത്രിയെ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. വീടിനടുത്തുള്ള കവുങ്ങിൻതോട്ടത്തിൽ വച്ചാണ് പെൺകുട്ടിയുടേ അമ്മാവൻ സൈതലവിയെ കത്തികൊണ്ട് പലതവണ കുത്തി കൊല ചെയ്തത്. സൈതലവിയുടെ മൃതദേഹം പരിശോധനയ്ക്ക്ശേഷം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Eng­lish sum­ma­ry: Man kills per­son who abused his niece in Malappuram

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.