Janayugom Online
man kill his wife in chattisgarh -janayugom

ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌​ കൊന്നു 

Web Desk
Posted on July 19, 2018, 10:27 am

റായ്​പൂര്‍: സംശയത്തി​ന്‍റെ പേരില്‍ ഭാര്യയുടെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച്‌​ കൊലപ്പെടുത്തിയ ജവാന്‍ അറസ്​റ്റില്‍. റായ്​പൂരിലെ ഭാലോഡബസാറില്‍ ഇന്നലെയാണ്​ സംഭവം. സുരേഷ്​ മിരി(33) ആണ്​ ഭാര്യ ലക്ഷ്​മിയെ(27) ക്രൂരമായി കൊലപ്പെടുത്തിയത്​. ഇയാള്‍ ചണ്ഡിഗഡ്​ സായുധ സേനാ വിഭാഗത്തിലെ ജവാനാണ്.

ലക്ഷ്​മിക്ക്​ അവിഹിതബന്ധമുണ്ടെന്ന സംശയത്തി​ന്‍റെ പേരില്‍ സുരേഷ്​  ഭാര്യയെ മര്‍ദിക്കുകയും കുഴഞ്ഞുവീണ ഇവരുടെ സ്വകാര്യഭാഗങ്ങളിലേക്ക്​ വൈദ്യുതി കടത്തിവിട്ട്​ കൊലപ്പെടുത്തുകയുമായിരുന്നു. അതിന് ശേഷം ഇയാള്‍ ലക്ഷ്​മിയെ സ്വന്തം ഗ്രാമമായ ഖാജിരിയില്‍ എത്തിച്ചു.

ഭട്ടാപര ഹൗസിങ്​ ബോര്‍ഡ്​ കോളനിയിലാണ്​ രണ്ട്​ മക്കള്‍ക്കൊപ്പം ദമ്പതികളുടെ താമസം​. ലക്ഷ്മി അസുഖത്തെ തുടര്‍ന്ന്​ മരിച്ചുവെന്നാണ്​ ബന്ധുക്കളെ അറിയിച്ചത്​. എന്നാല്‍ ലക്ഷ്​മിയുടെ മൃതശരീരം പരിശോധിച്ച മാതാപിതാക്കള്‍ പരിക്കുകള്‍ കണ്ട്​ പൊലീസിനെ അറിയിക്കുകയും ശവസംസ്​കാരം നടത്തുന്നത് തടഞ്ഞു.

പൊലീസെത്തി മൃതദേഹം പോസ്​റ്റ്​മോര്‍ട്ടത്തിനയച്ചു. സുരേഷ്​ മിരിയെ പൊലീസ്​ കസ്​റ്റയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.