തൃശൂര്‍ ഒല്ലൂരില്‍ അമിത വേഗതയിലെത്തിയ മിനി ടെമ്പോ ബസിന് പിന്നിൽ നിർത്തിയിരുന്ന സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ യാത്രികനായ തൈക്കാട്ടുശ്ശേരി കുരുതുകുളങ്ങര പല്ലിശേരി ഷാജി (51) നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയതായിരുന്നു മിനി ടെമ്പോ.
നിയന്ത്രണം വിട്ട് കമ്പനിപ്പടി സ്റ്റോപ്പിൽ ബസിന് പിറകിൽ നിർത്തിയിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിന് അടിയിലേക്ക് ഇടിച്ചുകയറി ചതഞ്ഞു.
സ്കൂട്ടർ പൂർണമായും തകർന്നിട്ടുണ്ട്. അമിത വേഗത്തിൽ മിനി ടെമ്പോ പാഞ്ഞുവരുന്നത് കണ്ട് സ്കൂട്ടറിൽ നിന്ന് റോഡിനരികിലേയ്ക്ക് ഷാജി എടുത്തു ചാടുകയായിരുന്നു. നിസാര പരിക്കേറ്റ ഇയാളെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: Man miraculously escaped the accident.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.