പതിമൂന്ന് വയസുള്ള പെൺകുട്ടിയെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അയൽവാസിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആന്ധ്രപ്രദേശിലാണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ മഖ്ത എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തു ദിവസങ്ങൾക്കുള്ളിൽ ആറ് തവണയാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനരകിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെ കുറിച്ച് മറ്റാരോടും വെളിപ്പെടുത്തരുതെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
പെൺകുട്ടിയുടെ അവശതയും ക്ഷീണവും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തു വരുന്നത്. ഇതേ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പിന്നീട് പ്രതിയായ മഖ്തയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
English summary: Man ra p e d minor girl repeatedly in Andhra pradesh
YOU MAY ALSO LIKE THIS VIDEO