June 26, 2022 Sunday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ലുലു മാളിൽ തോക്ക് കണ്ടെത്തിയ സംഭവം; കസ്റ്റഡിയിലെടുത്ത വയോധികനെ ചോദ്യം ചെയ്ത് വിട്ടയച്ചു

By Janayugom Webdesk
April 4, 2021

കൊച്ചിയിലെ ലുലു മാളിൽ നിന്ന് തോക്ക് കണ്ടെത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത വായോധികനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. മാളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയോടെയാണ് ആലുവ സ്വദേശിയായ വായോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 86 വയസുകാരനായ ഇയാൾ വിരമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല. ഇയാളുടെ വീട്ടുകാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. മാളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്.

വായോധികൻ കുറ്റം നിഷേധിച്ച സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. തോക്ക് ഉപയോഗ ശൂന്യമാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഈസ്റ്ററിന്റെയും തെരെഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
eng­lish summary;man released after ques­tion­ing bul­let found case
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.