സ്ത്രീകളെ വശീകരിച്ച് കെണിയില്‍പെടുത്തി പീഡിപ്പിച്ച യുവാവ് റിമാന്റില്‍

Web Desk
Posted on June 01, 2019, 10:26 pm

കോട്ടയം: സ്ത്രീകളെ വശീകരിച്ച് കെണിയില്‍പെടുത്തി ലൈംഗികമായി ചൂഷണം ചെയ്ത യുവാവിനെ റിമാന്റു ചെയ്തു. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ വീട്ടില്‍ പ്രദീഷ് കുമാര്‍ (25)നെയാണ് ഇന്ന് കോടതി റിമാന്റു ചെയ്തത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണചുമതലയുള്ള ഏറ്റുമാനൂര്‍ ഇന്‍സ്‌പെക്ടര്‍ മഞ്ജുലാല്‍ ജനയുഗത്തോട് പറഞ്ഞു. കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണെന്നും കോടതിയുടെ അനുമതി കിട്ടിയാലുടന്‍ യുവാവിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കാനാകുമെന്നും പൊലീസ് പറഞ്ഞു.

അമ്പതിലധികം സ്ത്രീകളെയാണ് പലതരത്തില്‍ ഇയാള്‍ വശീകരിച്ച് കെണിയില്‍ പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചുകൊണ്ടിരുന്നത്. ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ നിരീക്ഷിക്കുകയായിരുന്ന പൊലിസ് ലാപ് ടോപ്പും ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.തെളിവുകള്‍ ശേഖരിച്ച് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.