പിപി ചെറിയാന്‍

ഡാലസ്

April 28, 2020, 1:25 pm

ട്രംപിനെ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയ യുവാവിന് 18 മാസം തടവ്

Janayugom Online

ഡാലസ് സന്ദര്‍ശനത്തിനെത്തിയ പ്രസിഡന്റ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാളെ 18 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. മൈക്കല്‍ ജെഡ്‌ലു (MICKAEL JEDLV എന്ന മുപ്പത്തിയാറുകാരെനയാണ് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഡാലസിലെ കോക്‌സ് ഓഫിസില്‍ നിന്നും അറ്റോര്‍ണി എറിന്‍ നീലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏപ്രില്‍ 24 വെള്ളിയാഴ്ചയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തതെന്ന് അറ്റോര്‍ണി പറഞ്ഞു. 2018 മെയ് 31നാണ് കേസിനാസ്പദമായ സംഭവം.

ഡാലസ് സന്ദര്‍ശനത്തിനിടെ ജെഡ്‌ലു കില്‍ ട്രംപ് എന്ന പ്ലാക്കാര്‍ഡ് പിടിച്ചു, കില്‍ പ്രസിഡന്റ് എന്ന് ആക്രോശിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഫണ്ട് റയ്‌സറിനു അഡോള്‍ഫസ് ഹോട്ടലില്‍ എത്തുന്നതിന് 30 മിനിറ്റ് മുന്‍പായിരുന്നു സംഭവം.

ഇതിനു മുന്‍പു സോഷ്യല്‍ മീഡിയയിലും യുട്യൂബിലും ജെഡ്‌ലു ട്രംപിനെതിരെ ഭീഷണി മുഴക്കിയിരുന്നു. ട്രംപിനെ വധിക്കുന്നതിന് അവസരം കാത്തിരിക്കുകയാണ് ഡാലസ് സന്ദര്‍ശിക്കുമ്പോള്‍ എന്നതും യുഎസ് സീക്രട്ട് സര്‍വീസ് കണ്ടെത്തിയിരുന്നു. ഈ രണ്ടു സംഭവങ്ങളും യുഎസ് സീക്രട്ട് സര്‍വീസ് ഡാലസ് പൊലീസിന്റെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷ ലഭിച്ചതും.

you may also like this video;