ആലപ്പുഴ: ബലാത്സംഗ ശ്രമത്തിനിടെ യുവതിയെ മുറിവേൽപിച്ച പ്രതിയ്ക്ക്പത്ത് വർഷം കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. ബലാത്സംഗശ്രമത്തിനിടെ യുവതിയുടെ ശരീരത്തിൽ കടിച്ചു മുറുിവേൽപിച്ചുവെന്നാണ് കേസ്. കേസിലെ പ്രതിയായ പുന്നപ്ര സ്വദേശി നജ്മലിന്കോടതി 10 വർഷം കഠിന തടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് കോടതിവിധിച്ചത്.
ആലപ്പുഴ ആഡീഷണൽ ജില്ലാ കോടതിയാണ് കേസിൽ വിധിപറഞ്ഞത്. 2011 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിനിയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ചെറുത്തതോടെ ഇയാൾ ശരീരത്തിൽ മുറിവേൽപിച്ചത്. പ്രതി നജ്മൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.
<
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.