23 April 2024, Tuesday

Related news

March 24, 2024
February 23, 2024
December 12, 2023
September 29, 2023
September 28, 2023
September 4, 2023
July 18, 2023
July 16, 2023
June 29, 2023
June 20, 2023

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കാറിനകത്താക്കി യുവാവ് തീകൊളുത്തി

Janayugom Webdesk
ബംഗളൂരു
August 15, 2021 4:49 pm

വിവാഹാഭ്യര്‍ത്ഥന നിരസിച്ച ദേഷ്യത്തില്‍ യുവതിയെ കാറിനകത്ത് വച്ച് യുവാവ് സ്വയം തീകൊളുത്തി. കര്‍ണാടകയിലെ ചാമരാജനഗര്‍ ജില്ലയിലാണ് സംഭവം നടന്നത്. ശ്രീനിവാസും (23), കാഞ്ചന (22) ആണ് മരിച്ചത്.

ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന 22കാരി കാറിനകത്ത് തീ ആളിപ്പടര്‍ന്നതിനെ തുടര്‍ന്ന് പൊള്ളലേറ്റ് മരിച്ചതായി പൊലീസ് പറയുന്നു. കാറിനകത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സാണ് കാഞ്ചന. ശ്രീനിവാസ് കാബ് ഡ്രൈവറാണ്. നിരവധി തവണ ശ്രീനിവാസ് വിവാഹാഭ്യര്‍ഥന നടത്തിയതായും അപ്പോഴെല്ലാം കാഞ്ചന നിരസിച്ചതായും പൊലീസ് പറയുന്നു.

ഗ്രാമത്തില്‍ ഇറക്കാമെന്ന് പറഞ്ഞ് ശ്രീനിവാസ് കാഞ്ചനയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ഇതേതുടര്‍ന്ന്് കാറില്‍ കയറിയ കാഞ്ചനയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Eng­lish Sum­ma­ry : man set fire to woman in car for mar­riage pro­pos­al rejection

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.