ഭാര്യയുടെ തലയറുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കുടുംബവഴിക്കിനെ തുടര്‍ന്നാണ് യുവാവ് ഭാര്യയുടെ തലയറുത്തത്. ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ജഹാങ്കിരബാദ പൊലീസ സറ്റേഷന് പരിധിയില്‍പ്പെട്ട ബഹാദൂര്‍പുര്‍ ഗ്രാമത്തില്‍ ശനിയാഴചയാണ് സംഭവം നടന്നത്. 30കാരനായ അഖിലേഷ് റാവത്താണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്.
കൊലക്ക് ശേഷം പൊലീസ പിടികൂടാനെത്തിയപ്പോള്‍ ദേശീയഗാനം ആലപിച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഇയാള്‍ ‘ഭാരത മാതാ കീ ജയ’ എന്ന മുദ്രാവാക്യവും മുഴക്കി. തുടര്‍ന്ന മല്പ്പിടിത്തത്തിന ശേഷമാണ പൊലീസ യുവതിയുടെ തല പിടിച്ചുവാങ്ങിയത.
ശനിയാഴ്ച ഉച്ചയ്ക്ക് അഖിലേഷും ഭാര്യയും തമ്മിലുണ്ടായ കുടുംബവഴക്കാണ കൊലപാതകത്തില്‍ കലാശിച്ചതെന്ന എസ.പി അരവിന്ദ ചതുര്‍വേദി പറഞ്ഞു. തുടര്‍ന്ന് അറുത്തെടുത്ത തലയുമായി കീഴടങ്ങാന്‍ അയാള്‍ പൊലീസ സറ്റേഷനിലേക്ക നടക്കുകയായിരുന്നു. ഇതുകണ്ട ഭയചകിതരായ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണ പൊലീസ എത്തിയത. കേസെടുത്തെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും എസ.പി എസ.പി. അരവിന്ദ ചതുര്‍വേദി പറഞ്ഞു.
English summary: man severs wife’s head, goes to police station, sings National Anthem
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.