Tuesday
19 Mar 2019

സുഹൃത്തിനൊപ്പം കിടക്ക പങ്കിട്ട ഭാര്യയെ മക്കളുടെ മുന്നില്‍ യുവാവ് വെടിവെച്ചു കൊന്നു

By: Web Desk | Friday 11 January 2019 1:39 PM IST


ഫ്ലോറിഡ: സുഹൃത്തിനൊപ്പം കിടക്ക പങ്കിട്ട ഭാര്യയെ മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് ഭര്‍ത്താവ് വെടിവെച്ചു. ഭാര്യയുെട മാതാപിതാക്കലെയും വെടിവച്ചു. മാതാവിനെ കൊല്ലരുതെന്ന് മക്കള്‍ പറഞ്ഞിട്ടും കേട്ടില്ല. ഫ്ലോറിഡയില്‍ നടന്ന സംഭവത്തില്‍ 39 കാരന്‍ വില്യം ബ്രയാനാണ് ഭാര്യ മോണയെ അഞ്ചു വയസ്സുള്ള മക്കളുടെ മുന്നിലിട്ട് വെടിവെച്ചത്.

ന്യൂ ഈയര്‍ ആഘോഷിക്കാനായി ഫ്ലോറിഡയിലെത്തിയതായിരുന്നു കുടുംബം. ഇതിനിടയില്‍ വീട്ടില്‍വെച്ചു ചിത്രീകരിച്ച ഒരു ടേപ്പ് വില്യം എല്ലാവരെയും കാണിച്ചു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പമുള്ള ഭാര്യയുടെ വേഴ്ച ചിത്രീകരിച്ച ദൃശ്യമായിരുന്നു അത്. പിന്നീട് മക്കളുടെ സാന്നിദ്ധ്യത്തില്‍ വഴക്കുണ്ടാക്കുകയും മോണയ്ക്ക് നേരെ വെടി വയ്ക്കുകയുമായിരുന്നു.

ഭാര്യയുടെ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related News