കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഇന്ദിരനഗറില്‍ യുവാവ് വെടിയേറ്റു മരിച്ചു. ഇന്ദിരാനഗര്‍ സ്വദേശി റഷീദ് (33) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. പള്ളിപ്പാറ വനപ്രദേശത്താണ് റഷീദിന്റെ മൃതദേഹം കണ്ടെത്തിയത്. റഷീദിനൊപ്പമുണ്ടായിരുന്ന ലിബിന്‍ മാത്യു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നായാട്ടിനായാണ് കാട്ടിലേക്ക് പോയതെന്നാണ് ലിബിന്‍ മാത്യു പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
you may also like this video
എങ്ങനെയാണ് വെടിവെപ്പുണ്ടായതെന്നും ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ ദുരൂഹത തുടരുകയാണ്. കൊലപാതകമാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ തെളിവെടുപ്പിനും അന്വേഷണത്തിനും ശേഷമേ കൃത്യമായ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കുകയുള്ളൂ. റഷീദിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അന്വേഷം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.