ലക്നൗ: ഇരട്ടകൊലപാതക കേസിലെ പ്രതിയെ കോടതി മുറിക്കുള്ളിൽ വെടിവച്ചു കൊന്നു. ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ചീഫ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം. യുപി സ്വദേശി ഷാനവാസ് അൻസാരിയാണ് മരിച്ചത്. പരുക്കേറ്റ ഒരു കോടതി ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മേയിൽ ബിഎസ്പി നേതാവ് ഹാജി അഹ്സാൻ ഖാനെയും അന്തരവനെയും കൊന്ന കേസിലെ പ്രതിയാണ് ഷാനവാസ് അൻസാരി. കഴിഞ്ഞ ദിവസമാണ് ഷാനവാസ് ഡൽഹി പൊലീസിൽ കീഴടങ്ങിയത്. തുടർന്നു കോടതിയിൽ ഹാജരാക്കുന്നതിനു വേണ്ടി ബിജ്‌നോറിലേക്ക് കൊണ്ടുവരുകയായിരുന്നു.
you may also like this video
സംഭവത്തിൽ ഷാൻവാസ് കൊലപ്പെടുത്തിയ ഒരാളുടെ മകൻ ഉൾപ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഷാനവാസിനെ ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ മൂന്നു പേർ എഴുന്നേറ്റ് ഷാനവാസിനു നേരേ വെടിയുതിർക്കുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിന്തുടർന്നു പിടിച്ചു. ഹാജി അഹ്സാൻ ഖാന്റെ മകനും രണ്ടു സഹായികളുമാണ് അറസ്റ്റിലായതെന്ന് യുപി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.