നിസാമുദ്ദീൻ മതസമ്മേളനമാണ് ഇന്ത്യയില്‍ കോവിഡ് പകരാൻ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ച് കൊന്നു. 30കാരനാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. ഇന്ത്യയില്‍ കോവിഡ് 19 പരകാൻ കാരണം നിസാമുദ്ദീന്‍ മതസമ്മേളനമാണെന്ന് ഇയാള്‍ ചായക്കടയില്‍ വെച്ച് ആരോപിക്കുകയായിരുന്നു.
തുടര്‍ന്ന് അവിടെ നിന്ന ഒരാള്‍ എതിര്‍പ്പുമായി എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഒടുവില്‍ ആരോപണം നടത്തിയ ആളെ വെടിവെയ്ക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കൊലപാതകം നടത്തിയ ആളെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പേരില്‍ ആരും തന്നെ പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്നും എല്ലാവരും സംയമനം പാലിക്കണമെന്നും പ്രയാഗ് രാജ് എസ്എസ്പി അറിയിച്ചു.
#तबलीगी_जमात पर टिप्पणी करने पर मोहम्मद सोना और उसके साथियों ने लोटन निषाद की हत्या कर दी. ये घटना #यूपी के प्रयागराज की है. सवेरे न्यूज़पेपर पढने के दौरान ये झगड़ा हुआ था @ABPNews @Uppolice pic.twitter.com/kUMa2802k0
— Pankaj Jha (@pankajjha_) April 5, 2020
English Summary: Man shot dead over remarks on Tablighi Jamaat’s role in spreading corona virus.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.