തിരുവനന്തപുരം: പട്ടാപ്പകൽ നഗ്നത പ്രദർശിപ്പിച്ച പുരുഷനെതിരെ കേസെടുക്കാൻ വനിതാശിശുവികസന വകുപ്പ് ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫിസർ ഇന്ദുവിന് കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ വാദിക്കേണ്ടി വന്നത് മണിക്കൂറുകൾ. വെങ്ങാനൂർ സ്വദേശിയായ സണ്ണി(56)യ്ക്കെതിരെയാണ് പരാതി.
ഇന്ദു മ്യൂസിയത്ത് വൈകുന്നേരം കൂട്ടുകാർക്കൊപ്പം സംസാരിച്ചിരിക്കെയാണ് സംഭവം. കുട്ടികൾ ഉൾപ്പെടെയുള്ള സംഘത്തിന് നേരെ നഗ്നത പ്രദർശിപ്പിക്കുകയും വീഡിയോ എടുക്കുകയും ചെയ്ത ഇയാളെ ഇന്ദു ചോദ്യം ചെയ്യുകയും ഗാർഡിനെ വിളിച്ചു വരുത്തുകയുമായിരുന്നു.
you may also like this video;
സണ്ണി ഇവിടെ സ്ഥിരമായി വരാറുണ്ടെന്നും മുൻപും ഇയാൾക്കെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ആവർത്തിച്ച പൊലീസ് കേസെടുക്കാൻ ആദ്യഘട്ടത്തിൽ തയാറായില്ല. വനിതാശിശുവികസന വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് ഐഡി കാർഡ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ തയാറായതെന്ന് ഇന്ദു പറയുന്നു.
ഇത്തരം കേസുകൾ ധാരാളം വരാറുണ്ടെന്നും പ്രതി മാനസികരോഗിയാണെന്നും ആവർത്തിച്ച് കേസ് ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസെടുക്കണം എന്നാവശ്യപ്പെട്ട് 2 മണിക്കൂറോളം പൊലീസ് സ്റ്റേഷനിൽ നിന്നതിനു ശേഷമാണ് കേസ് എടുത്തതെന്ന് ഇന്ദു പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.