ഭോപാലിലെ രാജാ ഭോജ് വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറി യുവാവിന്റെ അക്രമം. യുവാവ് ഹെലികോപ്ടറിന്റെ നോസ്കോണിന് കേടുപാടു വരുത്തുകയും ടേക്ക് ഓഫിനു തയ്യാറെടുക്കുന്ന വിമാനത്തിനു മുന്നില്‍ കുത്തിയിരിക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
അക്രമം നടത്തിയ ഭോപാല്‍ സ്വദേശിയായ യോഗേഷ് ത്രിപാഠി (20)യെ സിഐഎസ്എഫ് പിടികൂടി പൊലീസിന് കൈമാറി. പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറിയ യോഗേഷ് ആദ്യം രാധാ സ്വാമി സത്സംഗ് ബിയാസിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറിന്റെ നോസ് കോണിന് കേടുവരുത്തി. തുടര്‍ന്ന് ടേക്ക് ഓഫിനു മുമ്പുള്ള എന്ജിന് സ്പൂളിങ് നടത്തിക്കൊണ്ടിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിനു മുന്നില്‍ കുത്തിയിരുന്നു. 46 പേരുമായി ഭോപാലില്‍നിന്ന് ഉദയ്പുറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന വിമാനം യോഗേഷിന്റെ അതിക്രമം മൂലം ഒരു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്.
English Summary: man sits in front of plane about to take off in bhopal
YOU MAY ALSO LIKE THIS VIDEO