March 21, 2023 Tuesday

മദ്യപാനത്തിനിടെ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു

Janayugom Webdesk
കൊല്ലം
March 16, 2020 7:19 pm

മദ്യപാനത്തിനിടെ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു.കൊല്ലം ജില്ലയിലെ ചവറ പട്ടത്താനം ചെറുകുളം കോളനിയില്‍ പരേതനായ ഹമീദ്കുട്ടിയുടെ മകന്‍ നിസാര്‍ (39)ആണ് മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.  നിസാറിന്റെ മക്കളായ നിഷാദ് (19), നബീല്‍(15), ചെറുകുളം കോളനിയില്‍ ഷാജി (32), ഇയാളുടെ സഹോദരന്‍ ഷാനു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി ഒൻപതോടെയാണ്  സംഭവം നടന്നത്. നിസാറും സുഹൃത്തുക്കളും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ അയല്‍വാസിയായ ഷാനുവും ഷാജിയും എത്തുകയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തര്‍ക്കം ഒടുവില്‍ അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വീടിനു സമീപം രക്തംവാര്‍ന്ന് കിടന്ന നാലു പേരെയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

Eng­lish sum­ma­ry: man stabbed to death in kollam

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.