യുവാവിനെ സൗഹൃദം നടിച്ചെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. മൈലാപ്പൂർ മെഡിസിറ്റി ആശുപത്രിക്ക് സമീപം നാസില മൻസിലിൽ നവാസിന്റേയും സജീനയുടേയും മകൻ നൗഫലാണ് കൊല്ലപ്പെട്ടത്. നൗഫലിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഫവാസ്(18)നും കുത്തേറ്റു. ഇയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഉത്സവത്തിനിടെ സൗഹൃദം നടിച്ചെത്തിയ സംഘമാണ് ഇരുവരെയും കുത്തിയത്.
തഴുത്തല ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചയ്ക്കിടയിൽ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
ക്ഷേത്രത്തിലെ കെട്ടുകാഴ്ച ദേശീയപാതയോരത്ത് കൊട്ടിയം ജങ്ഷന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ലോഡ്ജിന് സമീപം എത്തിയപ്പോഴാണ് നൗഫലിനേയും ഫവാസിനേയും സൗഹൃദം നടിച്ചെത്തിയ സംഘം ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോയത്. പിന്നാലെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
English summary: man stabbed to death in kottiyam
You may also like this video