കസേരയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകൻ ഇരുപത്തിയാറുകാരനെ കുത്തിക്കൊന്നു. സംഭവത്തില്‍ കട ഉടമയടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിതുപര്‍ണ പെഗു എന്നയാളാണ് കൊല്ലപ്പെട്ടത്.
കടയുടമയായ അര്‍മാൻ അലി, ജീവനക്കാരായ ദുലാല്‍ അലി, മനോവര ഖാത്തൂര്‍, ഹുസൈൻ അലി, ഇബ്രാഹിം അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
കൊല്ലപ്പെട്ട പെഗുവും മറ്റ് ജീവനക്കാരും തമ്മില്‍ കസേരെ ചൊല്ലി വഴക്കിടുകയും ജീവനക്കാരില്‍ ഒരാള്‍ കത്തികൊണ്ട് കുത്തുയും ചെയ്തു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.