ആത്മഹത്യ ചെയ്യാൻ റെയിൽവേ ട്രാക്കിൽ കിടന്നയാളെ യാത്രക്കാർ രക്ഷപെടുത്തി; വിഡീയോ

suicide- janayugam
മുംബൈ: ആത്മഹത്യ ചെയ്യാൻ റെയിൽവേ ട്രാക്കിൽ കിടന്ന മധ്യവയസ്കനെ യാത്രക്കാരും സിആർപിഎഫ് സൈനികരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെ കുർള സ്വദേശിയായ ദാമോദർജി ദമാജി കോട്ടേക്കറാണ് ആളുകൾ നോക്കി നിൽക്കെ ആത്മഹത്യക്ക്ന ശ്രമിച്ചത്. ട്രാക്കിൽ കിടന്ന ഇയാളെ യാത്രക്കാർ രക്ഷിക്കുന്നത് വിഡിയോയിൽ ദൃശ്യമാണ്. കുടുംബപ്രശ്നം മൂലമാണ് ഇങ്ങനെ ചെയ്തതെന്നും തനിക്ക് ഇനി ജീവിക്കണ്ട എന്നുമാണ് ഇയാൾ പൊലീസുകാരോട് പറഞ്ഞത്. കൗൺസിലിംഗിന് ശേഷം ഇയാളെ കുടുംബാംഗത്തെ വിളിച്ചു വരുത്തി ഒപ്പം അയച്ചു.
#WATCH: A man was saved by Railway Protection Force (RPF) personnel & other passengers after he attempted to commit suicide at #Mumbai's Kurla railway station. (30.07.2018) (Source: CCTV) pic.twitter.com/6Yz5WB2Tsw
— ANI (@ANI) July 30, 2018