അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥൻ ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്ത് ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. കണ്ണൻചിറ വീട്ടിൽ ബിനോയ് എന്ന തോമസ് കുട്ടി (46) ആണ് തൂങ്ങിമരിച്ചത്.
കുടുംബ പ്രശ്നങ്ങളെത്തുടർന്ന് ഭാര്യ ശോബിയെ താേമസ് കുട്ടി പുലർച്ചെ മർദ്ദിച്ചു.
മർദ്ദനമേറ്റ ശോബി ബോധംകെട്ടുവീണു. കുലുക്കി വിളിച്ചിട്ടും ഭാര്യ എഴുന്നേൽക്കുന്നില്ലെന്ന് കണ്ടതോടെ മരിച്ചുവെന്ന് ഉറപ്പിച്ചു. തുടർന്നാണ് തോമസ് കുട്ടി തൂങ്ങിമരിച്ചത്. മർദ്ദനമേറ്റ് പരിക്കേറ്റ ശോബി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എടക്കര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.