October 2, 2022 Sunday

Related news

October 27, 2020
June 19, 2020
May 3, 2020
April 12, 2020
April 9, 2020
March 18, 2020
March 5, 2020
March 2, 2020
March 2, 2020
March 2, 2020

“കൊറോണ ലോകം കീഴടക്കുന്നു, ഞാനും യാത്രയാകുന്നു ശാന്തി കവാടത്തിലേക്ക് ”; കൊറോണ ഭീതിയെ തുടര്‍ന്ന് പോത്തൻക്കോട് സ്വദേശി ജീവനൊടുക്കി

Janayugom Webdesk
പോത്തൻകോട്
April 9, 2020 10:29 am

കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണ ഭീതിയെ തുടര്‍ന്ന് പോത്തൻക്കോട് സ്വദേശി ജീവനൊടുക്കി. കാട്ടായിക്കോണം ശാസ്തവട്ടം കോട്ടുംവിള വീട്ടില്‍ നെല്‍സന്റെയും ജോയിസിന്റെയും മകൻ സൈമനെ(56)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സൈമണ്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. സൈമന്റെ സഹോദരി പതിവുപോലെ രാവിലെ ചായയുമായി വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് പോത്തൻകോട് പോലീസ് സ്ഥലത്തെതുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയും ചെയ്തു. “കൊറോണ ലോകം കീഴടക്കുന്നു, ഞാനും യാത്രയാകുന്നു ശാന്തി കവാടത്തിലേക്ക് ” എന്ന് ആത്മഹത്യാക്കുറിപ്പെഴുതി വെച്ചിരുന്നു.

സൈമന് ഒരാഴ്ചയായി പനി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗത്തിൽ 25 വർഷമായി ദിവസവേതന ജീവനക്കാരനായി ജോലി നോക്കി വരികയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള നടപടിക്രമങ്ങൾക്ക് ശേഷമേ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കൂ എന്ന് അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Man sui­cide in the fear of corona.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.