കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗി നാലാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. മയ്യിലില്‍ താമസിച്ചുവരുന്ന തമിഴ്നാട് സ്വദേശി മുരുകന്(37)നാണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് സംഭവം. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ ഇയാളെ ഈ മാസം 23 നാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സര്‍ജറി വാര്‍ഡിലും ഓര്‍ത്തോ വാര്‍ഡിലുമായി ചികില്‍സയിലായിരുന്ന ഇയാളെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഡിസ്ചാര്‍ജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടയിലാണ് വൈകുന്നേരം നാലാം നിലയില്‍ നിന്നും താഴേക്ക് ചാടിയത്.
ഇയാളെ ഉടൻ തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു. ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.