സെല്‍ഫിഎടുക്കാന്‍ശ്രമിച്ച യുവാവിനെ കരടി കൊന്നു ; കൂട്ടുകാർ വീഡിയോ പകർത്തുമ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്ന തെരുവുനായ

Web Desk
Posted on May 04, 2018, 12:12 pm

കാട്ടുകരടിയുമായി സെല്‍ഫിഎടുക്കാന്‍ശ്രമിച്ച യുവാവിനെ കരടി ആക്രമിച്ചുകൊന്നു. കൂട്ടുകാര്‍ വിഡിയോ എടുക്കുമ്പോൾ തെരുവുനായ യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.
ദക്ഷിണഒഡീസ നവരംഗ്പൂര്‍ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. കോട്ടപാഡ് ഒരു കല്ല്യാണചടങ്ങിന് പോയി പപാദഹണ്ഡിയിലേക്ക് മടങ്ങിയ സംഘത്തില്‍പെട്ട പ്രഭുബട്ടാറയാണ് മരിച്ചത്.സംഘം  തിരികെവരുംവഴി വനാതിര്‍ത്തിയില്‍ പ്രാഥമികാവശ്യത്തിനായി ജീപ്പ് നിര്‍ത്തി പലരുമിറങ്ങി. പ്രഭു സമീപത്ത് പരുക്കേറ്റ ഒരു കരടിയെ കണ്ടു.

അതിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയായിരുന്നു.അടുത്തേക്ക് പോകുന്നത് വാഹനത്തിലുള്ളവര്‍ വിലക്കിയെങ്കിലും പ്രഭുകേട്ടില്ല. അടുത്തെത്തിയ ഇയാളെ ഒറ്റകുതിപ്പിന് അടിച്ചുവീഴ്ത്തിയ കരടി മാരകമായി ആക്രമിച്ചു. സഹയാത്രികരില്‍ ചിലര്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച്പിന്മാറി മറ്റുള്ളവര്‍ മൊബൈല്‍ഫോണില്‍ ദൃശ്യം പകര്‍ത്തി. അലഞ്ഞുതിരിയുന്ന ഒരു പട്ടി ഇയാളെ രക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച് പരാജയപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം. പത്തു കിലോമീറ്റര്‍ അകലെനിന്നും വനംവകുപ്പ് ജീവനക്കാരെത്തി രാത്രിയോടെ കരടിയെ പിന്മാറ്റി ഇയാളുടെ മൃതദേഹം വീണ്ടെടുക്കുകയായിരുന്നു. നാളുകള്‍മുമ്പ് കരടിയുടെ ആക്രമണത്തില്‍ രണ്ടു വനംവകുപ്പു ജീവനക്കാര്‍ അടക്കം മൂന്നുപേര്‍ മരിച്ചതാണ്. ആറുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കരടിയെ നാട്ടുകാര്‍ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.