Web Desk

മൂവാറ്റുപുഴ

June 08, 2020, 9:11 am

സഹോദരിയെ പ്രണയിച്ചു; കാമുകനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ, യുവാവിന്റെ നില അതീവ ഗുരുതരം

Janayugom Online

സഹോദരിയെ പ്രണയിച്ചതിന്റെ വൈരാഗ്യത്തില്‍ സഹോദരൻ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചു. മൂവാറ്റുപുഴ സ്വദേശിയായ അഖിലിനെയാണ് കറുകടം സ്വദേശി ബേസിൽ എൽദോസ് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം.

കഴുത്തിലും കയ്യിലും വെട്ടേറ്റ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. അഖിലിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ബേസിലിന്റെ സഹോദരിയുമായി അഖില്‍ പ്രണയത്തിലായിരുന്നു.

ഇന്നലെ രാത്രിയോടെ സുഹൃത്തിനൊപ്പം മെഡിക്കല്‍ സ്റ്റോറില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നു.

എന്നാല്‍ ടൗണില്‍ വെച്ചായിരുന്നു ആക്രമണം. അഖിലിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. സംഭവ ശേഷം ഒളിവില്‍ പോയ ബേസിലിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

you may also like this video;