Web Desk

ബംഗളുരു

February 23, 2020, 10:04 pm

വലിച്ചിഴച്ച് മരക്കൂട്ടങ്ങളുടെ ഇടയിലേക്ക് കൊണ്ടുപോയി, വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിച്ചു; കളിയാക്കിയതിന് പരസ്യമായി പ്രതികരിച്ച യുവതിയെ ബലാ ത്സംഗം ചെയ്ത് കൊന്ന് പ്രതികാരം വീട്ടാൻ ശ്രമിച്ച് മധ്യവയസ്‌കൻ

Janayugom Online

തന്നെ പരസ്യമായി കളിയാക്കിയതിനെതിരെ പ്രതികരിച്ച യുവതിയെ ബലാ ത്സംഗം ചെയ്ത് പ്രതികാരം വീട്ടാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ‍. ബംഗളുരു മകേനഹള്ളി സ്വദേശി രംഗനാഥ എന്ന 55 കാരനാണ് ഇയാളുടെ അയൽവാസിയായ 28കരിയെ പ്രതി ബലാ ത്സംഗം ചെയ്യാൻ ശ്രമിച്ചത്. യുവതി രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ രംഗനാഥ കളിയാക്കുകയായിരുന്നു. പ്രദേശവാസികൾ എല്ലാവരും കണ്ടുനിൽക്കെ ചെരിപ്പൂരി മുഖത്തടിക്കുമെന്ന് യുവതി പരസ്യമായി തന്നെ പ്രതികരിച്ചു. അതോടെ യുവതിയെ ബലാത്സംഗം ചെയ്ത് കൊല ചെയ്ത് പകരം വീട്ടാൻ തീരുമാനിക്കുകയായിരുന്നു.

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. യുവതി ജോലി ചെയ്യുന്ന സ്ഥലവും എല്ലാം രംഗനാഥ മനസ്സിലാക്കിയിരുന്നു. യുവതി വരുന്നതും പോകുന്നതുമായ സമയവും വഴിയും എല്ലാം മനസ്സിലാക്കി വെച്ച രംഗനാഥ വൈകുന്നേരം ജോലി കഴിഞ്ഞ് വരികയായിരുന്ന യുവതിയെ അവരറിയാതെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ യുവതിയെ കടന്ന് പിടിച്ച് ബലമായി വലിച്ചിഴച്ച് മരക്കൂട്ടങ്ങളുടെ ഇടയിലേയ്ക്ക് കൊണ്ടുപോയി.

യുവതിയുടെ വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തതോടെ യുവതി ശക്തമായി പ്രതിരോധിക്കുകയും ഉച്ചത്തിൽ ബഹളം വെയ്ക്കുകയും ചെയ്തു. യുവതിയുടെ ബഹളം കേട്ട് വഴിയാത്രക്കാരിയായ യുവതി എത്തി. ഇവർ സഹായിക്കാൻ എത്തിയതോടെ ഈ യുവതിയെയും ആക്രമിക്കാൻ പ്രതി ശ്രമിച്ചു. രണ്ട് യുവതികളും ഒരുമിച്ച് പ്രതികരിച്ചതോടെ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട രംഗനാഥിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

you may also like this video;