പട്ടാപ്പകൽ നടുറോഡിൽ സാരി ചുറ്റി യുവാവിന്റെ ആ ത്മഹത്യാ ശ്രമം; തീപ്പെട്ടി കത്താത്തതിനെ തുടർന്ന് ശ്രമം ഉപേഷിച്ചു

Web Desk

ചെറുത്തുരുത്തി

Posted on July 02, 2020, 3:22 pm

പട്ടാപകൽ നടുറോഡിൽ യുവാവിന്റെ ആ ത്മഹത്യാ ശ്രമം. ബുധനാഴ്ച ഉച്ചയോടെയാണ് ചെറുത്തുരുത്തിയിലെ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് സമീപം കാറില്‍ എത്തിയ യുവാവ് ആ ത്മഹത്യയ്ക്ക് ശ്രമിച്ചത്.

സാരി ദേഹത്ത് ചുറ്റിയ ശേഷം കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ തീപ്പെട്ടി ഉരയ്ക്കാൻ ശ്രമിച്ചൂ എങ്കിലും കത്തിയില്ല.

ഇത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ബഹളം വെയ്ക്കുകയായിരുന്നു. തുടർന്ന് ആ ത്മഹത്യാ ശ്രമം ഉപേഷിച്ച് കൂടിനിന്നവരെ തട്ടിമാറ്റി കാറിൽ കയറി പോകുകയായിരുന്നു. ഇയാൾ ചെറുതുരുത്തി സ്വദേശി തന്നെയാണെന്നാണ് വിവരം.

കുടുംബപ്രശ്നമാണ് ആ ത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

you may also like this video;