ഭാര്യയുമായി പിണങ്ങിയ യുവാവ് ദേഷ്യംതീർക്കാനായി നടന്നത് 450 കിലോമീറ്റർ. ഇറ്റലിയിലെ കോമോയിലാണ് സംഭവം നടന്നത്. ഭാര്യയുമായി വഴക്കിട്ട 48 കാരനാണ് ദേഷ്യം തീർക്കാൻ വേണ്ടി കിലോമീറ്ററുകളോളം നടന്നത്. കോമോയില്‍ നിന്ന് നടന്നു തുടങ്ങിയ ഇയാളെ ഫാനോ എന്ന ചെറു പട്ടണത്തിൽ വെച്ചാണ് പൊലീസ് കണ്ടെത്തുന്നത്. ദിവസേന 60 കിലോമീറ്റർ ശരാശരി ദൂരമാണ് ഇയാൾ താണ്ടിയത്.
കോവിഡിനെ തുടർന്ന് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയായിരുന്നു സ്ഥലത്ത് ലക്ഷ്യമില്ലാതെ അലഞ്ഞുനടക്കുന്നത് കണ്ട ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഐഡി പരിശോനയിൽ ഇയാളുടെ ഭാര്യ കാണ്മാനില്ലെന്ന് പരാതി നൽകിയിട്ടുണ്ടെന്ന് കണ്ടെത്തി. പൊലീസ് ബന്ധപ്പെട്ടതിനനെ തുടര്‍ന്ന് ഭാര്യ വന്ന് ഇയാളെ കൂട്ടിക്കൊണ്ടു പോവുകയുമായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഇയാൾക്ക് പിഴ ശിക്ഷയും ലഭിച്ചു.
English summary: Man walked 450 kilometer
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.