Friday
22 Nov 2019

ബാലവിവാഹം തടഞ്ഞയാളെ വരനും സംഘവും കൊലപ്പെടുത്തി

By: Web Desk | Wednesday 15 May 2019 1:05 PM IST


ചെന്നൈ: ബാലവിവാഹം തടഞ്ഞയാളെ വരനും സംഘവും കൊലപ്പെടുത്തി. ചെന്നൈ അയ്‌നാവരം സ്വദേശി ജെബശീലനാണ് കൊല്ലപ്പെട്ടത്.  മകളുടെ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ മിഞ്ചൂരിലേക്ക് കുടുംബസമേതം പോകുന്നതിനിടെയാണ് ജെബശലീന്‍ ക്രൂരമായി കൊല്ലപ്പെട്ടത്. പതിനാറുകാരിയെ വിവാഹം കഴിക്കാനിരുന്ന 21 കാരനായ വിനോദ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

ഇരുചക്രവാഹനത്തിലെത്തിയ അക്രമിസംഘം ജെബശീലനെ വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയെയും ഗുണ്ടകള്‍ ആക്രമിച്ചു. തന്റെ അയല്‍ക്കാരിയായ പതിനാറുകാരിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ ജെബശലീന്‍ പൊലീസില്‍ വിവരമറിയിച്ചിരുന്നു. പൊലീസ് എത്തിയാണ് വിവാഹം തടഞ്ഞത്. ഒളിവില്‍ പോയ വിനോദിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News