സ്വപ്നത്തില്‍ക്കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തയാള്‍ക്ക് വന്‍തുക സമ്മാനം. ആദ്യത്തെ ആറ് നമ്പറുകള്‍ക്കാണ് വലിയ തുക സമ്മാനമായി ലഭിച്ചത്. അമേരിക്കയിലാണ് സംഭവം. സമ്മാനമായ രണ്ടര ലക്ഷം ഡോളര്‍ ഇയാള്‍ക്ക് ലഭിച്ചു. വിര്‍ജീനിയയില്‍ നിന്നുള്ള അലോണ്‍സോ കോള്മാന് കോര്‍ണര്‍ മാര്‍ട്ടില്‍ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് എന്‍ബിസി-അഫിലിയേറ്റ് ലോക്കല്‍ ഡബ്ല്യുഡബ്ല്യുബിടിയിലെ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഡോളറിനാണ് ഇയാള്‍ ടിക്കറ്റ് വാങ്ങിയത്. സമ്മാനം അടിച്ചത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു കോള്മാന് പറഞ്ഞു.
ടെലിവിഷനിലെ നറുക്കെടുപ്പ് നോക്കുകയായിരുന്നു. തന്റെ ടിക്കറ്റിലെ നമ്പര്‍ സീക്വന്‍സ് 13, 14, 15, 16, 17, 18 ഒത്തുവന്നു. 19 എന്ന ബോണസ് നമ്പറും ഉണ്ടായിരുന്നു, എന്നാല്‍ ആദ്യത്തെ ആറ് നമ്പറുകള്‍ക്കാണ് വലിയ തുക സമ്മാനമായി ലഭിച്ചത്. വ്യാഴാഴ്ചയാണ് ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത്. വിജയിക്കുന്ന നമ്പറുകള്‍ താന്‍ മുമ്പ് സ്വപ്നം കണ്ടിരുന്നതായി ഇയാള്‍ വെളിപ്പെടുത്തി. 250,000 ഡോളറിന്റെ ഭീമന് ചെക്കും ‘ഞാനൊരു മുഷിഞ്ഞ വൃദ്ധന്”-എന്നെഴുതിയ ടീ ഷര്‍ട്ടുമായി ആഹ്ലാദിക്കുന്ന കോള്‍മാന്റെ ചിത്രം പുറത്തുവന്നു.
ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് വിര്‍ജീനിയ ലോട്ടറി നറുക്കെടുപ്പ്. 10, അഞ്ച്, 2.5 ലക്ഷം ഡോളറുകളാണ് സമ്മാനം. 38 ലക്ഷത്തിലൊന്നാണ് സമ്മാനം നേടാനുള്ള സാധ്യത.
English summary; man wins 250000 in lottery using numbers he saw in dream
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.