Web Desk

തിരുവനന്തപുരം

January 16, 2021, 10:57 pm

കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന് മാനേജിംഗ് ഡയറക്ടർ

Janayugom Online

കെഎസ്ആര്‍ടിസിയില്‍ വ്യാപക ക്രമക്കേടെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. സ്ഥാപനത്തിന്റെ മേധാവിയെന്ന പദവിക്ക് യോജിക്കാത്ത എംഡിയുടെ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം എംഡിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. കെഎസ്ആർടിസി എംഡിയുടെ പ്രസ്താവന അദ്ദേഹം ഇരിക്കുന്ന പദവിക്ക് നിരക്കാത്തതെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) കുറ്റപ്പെടുത്തി. 

സ്വന്തം കഴിവുകേടുകള്‍ തൊഴിലാളികള്‍ക്ക് മേല്‍ കെട്ടിവയ്ക്കരുതെന്നും തൊഴിലാളി വിരുദ്ധ പ്രസ്താവന ബിജു പ്രഭാകര്‍ പിന്‍വലിക്കണമെന്നും സിഐടിയു നേതാവ് എളമരം കരീം ആവശ്യപ്പെട്ടു. തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഐഎൻടിയുസി അറിയിച്ചു. 2012 — 15 കാലയളവില്‍ 100 കോടിയോളം രൂപ കണക്കിലില്ലെന്നും, സിഎന്‍ജി വാഹനങ്ങളെ എതിര്‍ക്കുന്നത് ഡീസല്‍ വെട്ടിപ്പിനാണെന്നും ബിജു പ്രഭാകര്‍ വാര്‍ത്താസമ്മേളനത്തിലാണ് ആരോപിച്ചത്. ജീവനക്കാരെല്ലാം അങ്ങനെയല്ലെങ്കിലും പത്ത് ശതമാനം പേരെങ്കിലും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് ശതമാനം സ്ഥിര ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. ടിക്കറ്റിലും വര്‍ക്ക്‌ഷോപ്പിലും വ്യാപകകൊള്ള നടക്കുന്നുണ്ടെന്നും ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാരില്‍ ചിലര്‍ ഇഞ്ചിയും മഞ്ഞളും കൃഷിചെയ്യുന്നണ്ടെന്നും ബിജുപ്രഭാകര്‍ പറഞ്ഞു. 

ENGLISH SUMMARY:Managing direc­tor said there was wide­spread irreg­u­lar­i­ty in KSRTC
You may also like this video