ബജറ്റ് : മാനന്തവാടി മണ്ഡലത്തിന് മികച്ച പരിഗണന

Web Desk
Posted on January 31, 2019, 6:33 pm
മാനന്തവാടി : ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബഡജറ്റില്‍ മാനന്തവാടി മണ്ഡലത്തില്‍ മികച്ച പരിഗണന.  ബഡജറ്റില്‍ വയനാട് ജില്ലക്കും പ്രത്യേക പരിഗണന ലഭിച്ചിരുന്നു. മാനന്തവാടി മണ്ഡലത്തില്‍ പ്രധാനമായും 10 പദ്ധതികള്‍ക്കാണ് പണം ലഭിക്കുക. മാനന്തവാടി മിനി സിവില്‍ സ്റ്റേഷനില്‍ അനക്‌സ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 5 കോടി രൂപ ലഭിക്കും. അതോടൊപ്പം തന്നെ വള്ളിയൂര്‍ക്കാവ് പാലം നിര്‍മ്മിക്കുന്നതിനായി 7 കോടി രൂപയും ലഭിക്കും. കൂടാതെ തോല്‍പ്പെട്ടി നായ്‌ക്കെട്ടി പാലം നിര്‍മ്മാണത്തിന് 30 ലക്ഷം, മാനന്തവാടി വിമലനഗര്‍-വാളാട്-പേര്യ റോഡ് നവീകരണം-50 ലക്ഷം, മാനന്തവാടി ഗവണ്‍മെന്റ് കോളേജിന് ഇന്റേണല്‍ റോഡ് നിര്‍മ്മാണത്തിന് 10 ലക്ഷം, പനമരത്ത് സ്‌റ്റേഡിയം നിര്‍മ്മാണത്തിന് 30 ലക്ഷം, തോല്‍പ്പെട്ടി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം, മാനന്തവാടി’ടൗണ്‍ റോഡ് നവീകരണത്തിന് 30 ലക്ഷം, പി കെ കാളന്‍ കോളേജിന്  പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 50 ലക്ഷം രൂപയും ലഭിക്കും. കൂടാതെ പനമരം പാലത്തിന് ഫുട്ബ്രിഡ്ജ് നിര്‍മ്മാണത്തിനായി 30 ലക്ഷം രൂപയും അനുവദിക്കും.
    മിനി സിവില്‍ സ്റ്റേഷനില്‍ 5 കോടി രൂപയുടെ കെട്ടിടം ഉയരുന്നതോടെ സിവില്‍ സ്റ്റേഷന്റെ മുഖഛായ മാറും. മാനന്തവാടി മണ്ഡലത്തില്‍ സ്ഥലപരിമിതി മൂലം ഞെരുക്കം അനിഭവിക്കുന്ന പല സര്‍ക്കാര്‍  ഓഫീസുകളും ഈ കെട്ടിടത്തിലേക്ക് മാറും. അതുപപോലെ 7 കോടി രൂപ മുടക്കില്‍ വള്ളിയൂര്‍ക്കാവില്‍ നിര്‍മ്മിക്കുന്ന പാലം വളരെ കാലത്തെ ആവശ്യമാണ്. അതും ഈ ബഡ്ജറ്റോടെ യാഥാര്‍ത്ഥ്യമാകുകയാണ്.  ഈ പദ്ധതികളെല്ലാം  നടപ്പിലാക്കുന്നതോടെ മാനന്തവാടി മണ്ഡലത്തിന്റെ മുഖഛായ മാറും.വയനാട് ജില്ലക്ക് പ്രാമുഖ്യം ലഭിച്ചത് പോലെ മാനന്തവാടി മണ്ഡലത്തിനും പ്രത്യേക പരിഗണന ലഭിച്ചതായും, പദ്ധതികള്‍ സമയബന്ധതിമായി പൂര്‍ത്തിയാക്കാന്‍ എല്ലാ ഇടപെടലുകളും നടത്തുമെന്നും മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു പറഞ്ഞു.