മാനന്തവാടി: കണ്ണൂർ ജില്ലയിലേക്ക് സ്ഥലം മാറി പോകുന്ന മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ പി.കെ. മണിക്ക് മാനന്തവാടി പ്രസ് ക്ലബ്ബ് യാത്രയയ്പ്പ് നൽകി. എടവക ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ജിൽസൺ തൂപ്പും കര ഉൽഘാടനം ചെയ്തു.പ്രസ്സ് ക്ലബ്ബ് പ്രസി.അബ്ദുള്ള പള്ളിയാൽ അദ്ധ്യക്ഷത വഹിച്ചു. അരുൺ വിൻസെന്റ്, അശോകൻ ഒഴക്കോടി, കെ.എസ്.സജയൻ ‚സുരേഷ് തലപ്പുഴ, കെ.എം.ബിജു, ജസ്റ്റിൻ ചെഞ്ചട്ടയിൽ, വിപിൻ വേണുഗോപാൽ.കെ.ജയേന്ദ്രൻ ‚വിജയൻ കൂവണ എന്നിവർ സംസാരിച്ചു. സി.ഐ.പി.കെ.മണി മറുപടി പ്രസംഗം നടത്തുകയും കേക്ക് മുറിച്ചു കൊണ്ട് പ്രസ്സ് ക്ലബ്ബിന്റെ ക്രിസ്തുമസ് ആഘോഷം ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.