പാലിയേറ്റീവ് രോഗികള്‍ക്കൊപ്പം ഓണമാഘോഷിച്ച് മാനന്തവാടി പ്രസ്സ് ക്ലബ്ബും ജില്ലാ ആശുപത്രി പാലിയേറ്റീവ് യൂണിറ്റും

Web Desk
Posted on September 09, 2019, 7:08 pm

മാനന്തവാടി: പാലിയേറ്റീവ് രോഗിക്ക് സ്വാന്തനമേകി മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെയും ജില്ലാ ആശുപത്രി പാലിയേറ്റീവ് യൂണിറ്റിന്റെ ഓണാഘോഷം. മാനന്തവാടി ന്യൂമാന്‍സ് കോളേജില്‍ വെച്ച് നടന്ന ഓണാഘോഷം ഒആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രളയ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച സബ് കലക്ടര്‍ എന്‍എസ്‌കെഉമേഷിനെ ചടങ്ങില്‍ ആദരിച്ചു. കിടപ്പ് രോഗികള്‍കൊപ്പം ഓണാമാഘോഷിക്കുന്നത് അവരുടെ മനസുകള്‍ക്ക് ഉണര്‍വേകുന്നതോടൊപ്പം തങ്ങള്‍ തനിച്ചല്ല സമൂഹം കൂടെയുണ്ട് എന്നുള്ള തോന്നലും കൂടിയാവും ഇത്തരം കൂട്ടായ്മകള്‍ എന്നും പ്രസ്സ് ക്ലബ്ബും പാലിയേറ്റീവ് യൂണിറ്റും നടത്തിയ രോഗികളുടെ ഒത്തുചേരല്‍ മാതൃകാപരമാണെന്നും ഒആര്‍കേളു എംഎഎ പറഞ്ഞു.

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച സബ് കലക്ടര്‍ എന്‍എസ്‌കെ ഉമേഷിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ ചടങ്ങില്‍ ആദരിച്ചു. മാനന്തവാടി എഎസ്പി ഡോ വൈഭവ് സക്‌സേന മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍മാന്‍ വിആര്‍പ്രവീജ് മുഖ്യാഥിതിയായിരുന്നു. പ്രസ്സ് ക്ലബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരന്‍, നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭാ രാജന്‍, മാനന്തവാടി തഹസില്‍ദാര്‍ എന്‍ഐഷാജു, ഡോവിജിതേഷ്, അസൈനാര്‍ പനമരം, കെ ഉസ്മാന്‍, ഷാജന്‍ ജോസ്, അരുണ്‍ വിന്‍സെന്റ്, വിപിന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൂടാതെ കാലാവിരുന്നും അരങ്ങേറി.