ബാബു തിരുവല്ല സിംഫണി ക്രിയേഷനസിനു വേണ്ടി സംവിധാനം ചെയ്ത മനസ്സ് എന്ന ചിത്രം, ഇരുപത്തിയൊന്നാമത് ചെന്നൈ ഇന്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിൽ , വേൾഡ് സിനിമാകോമ്പറ്റീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മലയാളത്തിൽ നിന്ന് മനസ്സ് എന്ന ചിത്രം മാത്രമാണ് മൽസര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത് എന്നത് ഒരു പ്രത്യേകതയാണ്. വേൾഡ് സിനിമയിൽ നിന്നു തന്നെ മൽസര വിഭാഗത്തിൽ പന്ത്രണ്ട് ചിത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുത്തത്.മനസ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ വീണ്ടും അംഗീകാരങ്ങൾ കീഴടക്കുകയാണ്.
തനിയെ, തനിച്ചല്ല ഞാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ, ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ ബാബു തിരുവല്ല സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മനസ്സ് .ഇന്ത്യൻ സിനിമയിൽ ആരും അവതരിപ്പിക്കാത്ത പുതുമയുള്ളൊരു പ്രമേയമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള, വ്യത്യസ്തമായ ആത്മബന്ധം അവതരിപ്പിക്കുന്ന ചിത്രം.
English Summary: Manas in competition category at Chennai International Film Festival
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.