December 10, 2023 Sunday

Related news

December 3, 2023
November 29, 2023
October 8, 2023
September 23, 2023
September 21, 2023
September 21, 2023
September 20, 2023
September 14, 2023
September 12, 2023
September 10, 2023

പ്രീമിയര്‍ ലീഗ്; ആഴ്സണലിനെ ഗോള്‍ മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി

Janayugom Webdesk
ലണ്ടന്‍
August 28, 2021 9:57 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരുടെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ആഴ്സണലിനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളിന് സിറ്റി പരാജയപ്പെടുത്തി. ഫെറാന്‍ ടോറസ്(12, 84) സിറ്റിക്കായി ഇരട്ടഗോള്‍ നേടി. ഇക്കി ഗുണ്ടോഗന്‍ (7), ഗബ്രിയേല്‍ ജീസസ് (43), റോഡ്രി (53) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗ്രാനിറ്റ് ഷാക്ക ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും ആഴ്സണലിന് തിരിച്ചടിയായി. ഈ സീസണില്‍ ലീഗില്‍ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ആഴ്സണലിന് ഇതുവരെ ഒരു ഗോള്‍ നേടാന്‍ പോലും ആയിട്ടില്ല. മൂന്ന് കളിയില്‍ രണ്ട് ജയങ്ങളോടെ ആറ് പോയിന്റാണ് സിറ്റിക്കുള്ളത്.
Eng­lish sum­ma­ry: Man­ches­ter city beat liverpool

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.