പിഎസ്ജിയുടെ ചാമ്പ്യന്‍സ് ലീഗ് സ്വപ്നങ്ങള്‍ തകര്‍ത്തെറിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി. രണ്ടു പാദങ്ങളിലുമായി പിഎസ്ജിയെ ഒന്നിനെതിരെ നാലുഗോളുകൾക്ക് തറപറ്റിച്ചാണ് സിറ്റിയുടെ ഫൈനല്‍പ്രവേശം. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിറ്റി ഫൈനലിലേക്കെത്തുന്നത്.
കഴിഞ്ഞ ദിവസം സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദ സെമിഫൈനലിൽ പിഎസ്ജിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇംഗ്ലീഷ് വമ്പൻമാര് ഫൈനലില്‍ സീറ്റുറപ്പിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി താരം റിയാദ് മെഹറസിന്റെ ഇരട്ട ഗോളുകളാണ് പിഎസ്ജിയുടെ മോഹങ്ങളെ തകര്‍ത്തെറിഞ്ഞത്.
കഴിഞ്ഞ മത്സരത്തിലെ രണ്ടിനെതിരെ ഒരു ഗോളിനു പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ മൈതാനത്തിറങ്ങിയ നെയ്മറും സംഘവും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തോല്‍ക്കാനായിരുന്നു അവരുടെ വിധി. എംബാപ്പെയില്ലാതെ ഇറങ്ങിയ പിഎസ്ജിക്ക് ഒരു ഗോള്‍ തിരിച്ചടിക്കാന്‍ പോലും കഴിഞ്ഞില്ല. മത്സരം തുടങ്ങിയത് മുതൽ ആക്രമിച്ച് കളിച്ച സിറ്റി റിയാദ് മെഹ്റേസിലൂടെ പതിനൊന്നാം മിനിറ്റിൽ തന്നെ ആദ്യ ഗോള്‍ സ്വന്തമാക്കി. ഡി ബ്രൂണിയുടെ അസിസ്റ്റിലൂടെ ലഭിച്ച പന്ത് മെഹറസ് ഗോളാക്കിമാറ്റുകയായിരുന്നു.
63-ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ ക്രോസ് ഗോളിയെ കാഴ്ചക്കാരനാക്കി മെഹ്റസ് വീണ്ടും ലക്ഷ്യത്തിലെത്തിച്ചതോടെ സിറ്റി വിജയം ഉറപ്പിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ രണ്ടു പാദങ്ങളിലും ഗോള്‍ നേടുന്ന ഏക താരമെന്ന റെക്കോഡും അള്‍ജീരിയന്‍ ദേശീയ ടീം ക്യാപ്റ്റന്‍ കൂടിയായ മെഹ്റസ് ഇതോടെ സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ക്കിനോസും ഡി മരിയയും ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതോന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാഞ്ഞത് പിഎസ്ജിയെ സംബന്ധിച്ച് വിനയായി. മത്സരത്തിനിടെ ഡി മരിയ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതും പിഎസ്ജിക്ക് തിരിച്ചടിയായി.
English Summary : Manchester city champions league
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.