December 3, 2023 Sunday

സിറ്റിക്കു മുന്നില്‍ മുട്ടുമടക്കി ചെല്‍സി

Janayugom Webdesk
ലണ്ടന്‍
September 25, 2021 9:32 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ചെല്‍സിയുമായുള്ള മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റിയുടെ വിജയം. ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 53-ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസാണ് വിജയഗോള്‍ നേടിയത്. 

കാന്‍സെലോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. ടുഷല്‍ ചെല്‍സി പരിശീലകനായ ശേഷം ആദ്യമായാണ് പെപ് ഗ്വാര്‍ഡിയോള അദ്ദേഹത്തെ പരാജയപ്പെടുത്തുന്നത്. ആറ് കളിയില്‍ നിന്ന് നാല് വിജയവും ഒരു തോല്‍വി, ഒരു സമനിലയുമായി 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് സിറ്റി. 13 പോയിന്റോടെ തന്നെ ഒരു മത്സരം കുറച്ച് കളിച്ച ലിവര്‍പൂളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇത്ര തന്നെ പോയിന്റോടെ ചെല്‍സി മൂന്നാം സ്ഥാനത്താണുള്ളത്. 

ലീഗ് കപ്പിലെ വെസ്റ്റ്ഹാമിനോടുള്ള തോല്‍വിക്ക് ശേഷം ഇറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇറങ്ങിയിട്ടും യുണൈറ്റഡിന് വിജയം മാത്രം സ്വന്തമാക്കാന്‍ സാധിച്ചില്ല. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വില്ലയുടെ വിജയം. ബ്രൂണോ ഫെര്‍ണാണ്ടസ് ഇഞ്ച്വറി ടൈമില്‍ ഒരു പെനാള്‍ട്ടി നഷ്ടപ്പെടുത്തിയതും യുണൈറ്റഡിന് തിരിച്ചടിയായി.

ആദ്യ മിനിറ്റില്‍ തന്നെ ബ്രൂണോ ഫെര്‍ണാണ്ടസിന് നല്ല അവസരം കിട്ടി എങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യത്തില്‍ എത്തിയില്ല. പിന്നീട് നല്ല അവസരങ്ങള്‍ ലഭിച്ചത് ആസ്റ്റണ്‍ വില്ലക്കായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ആദ്യ പകുതിയില്‍ ഒന്നും ചെയ്യാന്‍ ആയില്ല. ആദ്യ പകുതിയുടെ അവസാന നിമിഷം ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്കില്‍ നിന്ന് ഹാരി മഗ്വയറിന്റെ ഹെഡര്‍ മാര്‍ട്ടിന്‍സ് മികച്ച ഡേവിലൂടെ സേവ് ചെയ്തു. ഇതായിരുന്നു യുണൈറ്റഡിന്റെ ആദ്യ പകുതിയില്‍ ഏക നല്ല അവസരം. 

രണ്ടാം പകുതിയുടെ 88-ാം മിനിറ്റില്‍ വില്ലയുടെ കോര്‍ട്ട്നെ ഹോസ് ഗോള്‍ നേടിയതോടെ യുണൈറ്റഡിന്റെ തിരിച്ചുവരാനുള്ള പ്രതീക്ഷകള്‍ അസ്തമിച്ചിരുന്നു. നിലവില്‍ 13 പോയിന്റോടെ നാലാം സ്ഥാനത്താണ് യുണൈറ്റഡുള്ളത്. 

Eng­lish Sum­ma­ry : man­ches­ter city won against chelsea in eng­lish pre­mier league

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.