20 April 2024, Saturday

Related news

June 23, 2023
June 2, 2023
March 18, 2023
January 7, 2023
January 2, 2023
April 10, 2022
September 3, 2021
August 29, 2021
August 27, 2021
August 26, 2021

വീണ്ടും ചുവന്ന ചെകുത്താന്മാര്‍ക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; കളി ഇനി യുണെെറ്റഡില്‍

Janayugom Webdesk
ലണ്ടന്‍
August 27, 2021 9:54 pm

ഇറ്റാലിയന്‍ ക്ലബ്ബ് യു­വന്റസില്‍ നിന്ന് ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും ചുവന്ന ചെകുത്താന്മാര്‍ക്കായി ബൂട്ടണിയും. ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണെെറ്റഡുമായുള്ള കരാര്‍ ക്രിസ്റ്റ്യാനോ അംഗീകരിച്ചു. 2023 വരൊണ് കരാര്‍. പോര്‍ച്ചുഗലില്‍ ഉടന്‍ വെെദ്യ പരിശോധന നടക്കും. കരാര്‍ തുക വ്യക്തമായിട്ടില്ല. നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് താരം സ്വപ്നങ്ങളുടെ രംഗഭൂമിയെന്ന് അറിയപ്പെടുന്ന ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് തിരിച്ചെത്തുന്നത്. ക്ലബ്ലിലേക്ക് റൊണാള്‍ഡോ എത്തുന്ന വിവരം യുണെെറ്റഡും സ്ഥിരീകരിച്ചു. വീട്ടിലേക്ക് സ്വാഗതമെന്ന് മാഞ്ചസ്റ്റര്‍ യുണെെറ്റഡ് ട്വീറ്റ് ചെയ്തു.

ക്രി­സ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ച­­സ്റ്റര്‍ സിറ്റി­യിലേക്ക് പോകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം ഒറ്റ നിമിഷം കൊണ്ട് തിരുത്തിക്കുറിച്ചാണ് താരം തന്റെ കരിയര്‍ മനോഹരമായി തുടങ്ങിയ ചുവന്ന ചെകുത്താന്മാര്‍ക്കൊപ്പം വീണ്ടും അണിച്ചേരുന്നത്. നേരത്തെ 2003–2009 വരെയുള്ള സീസണുകളില്‍ യുണെെറ്റഡിനു വേണ്ടി താരം 196 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 84 ഗോള്‍ അടിച്ചുകൂട്ടിയ റൊണാള്‍ഡോ 34 അസ്റ്റിസ്റ്റും സ്വന്തം പേരില്‍ കുറിച്ചു. യുണെെറ്റഡിനായി മൂന്ന് പ്രിമീയര്‍ ലീഗ് കിരീടം ഒരും ചാമ്പ്യന്‍സ് ട്രോഫി താരം നേടി കൊടുത്തിട്ടുണ്ട്.

 

2003ല്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിലെത്തിയ റൊണാള്‍ഡോ 2009വരെ ക്ലബ്ബില്‍ തുടര്‍ന്നു. 2009ല്‍ റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകക്ക് റയലിലേക്ക് പോയ റൊണാള്‍ഡോ അവിടെ നിന്നാണ് യുവന്റസിലെത്തിയത്.

 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.