മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് ; എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍റൈ പത്രിക നല്‍കി

Web Desk
Posted on September 30, 2019, 2:58 pm

കാസര്‍കോട്: മഞ്ചേശ്വരം നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ശങ്കര്‍റൈ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. 11.10ഓടെ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) എന്‍ പ്രേമചന്ദ്രന് മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. എല്‍ ഡി എഫ് മഞ്ചേശ്വരം മണ്ഡലം കണ്‍വീനര്‍ സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബി വി രാജനാണ് പത്രികയില്‍ എം ശങ്കര്‍റൈയെ നാമനിര്‍ദേശം ചെയ്തത്.

ഡമ്മി സ്ഥാനാര്‍ഥിയായി പി രഘുദേവന്‍ മാസ്റ്ററും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ഥിയോടൊപ്പം പി കരുണാകരന്‍ എം പി, സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍, സി പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി വി രാജേഷ് എംഎല്‍എ, കെ കുഞ്ഞിരാമന്‍ എം എല്‍ എ, മൊയ്തീന്‍കുഞ്ഞികളനാട്, എ വി രാമകൃഷ്ണന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ വിദ്യാനഗറിലെ എ കെ ജി മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാകള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍റൈ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇറങ്ങിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരും വഴിയരികില്‍ കാണാന്‍ നിന്നവരും കൂടെചേര്‍ന്നപ്പോള്‍ അതൊരു വലിയ പ്രകടനമായി. പ്രകടനത്തിന് എല്‍ ഡി എഫ് നേതാക്കളായ ടി കൃഷ്ണന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ വി കൃഷ്ണന്‍, സി പി ബാബു, പി എ നായര്‍, പി കരുണാകരന്‍, പി കെ ശ്രീമതി ടീച്ചര്‍, പി കെ സൈനബ, കെ പി സതീഷ് ചന്ദ്രന്‍, എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ടി കെ രാജന്‍, എം രാജഗോപാല്‍ എം എല്‍എ, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ടി വി രാജേഷ് എം എല്‍ എ, വി പി പി മുസ്തഫ,
എം രാജഗോപാല്‍ എം എല്‍ എ, സി എച്ച് കുഞ്ഞമ്പു, വി പി പി മുസ്തഫ, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, എം അനന്തന്‍ നമ്പ്യാര്‍, അഡ്വ. സി വി ദാമോദരന്‍, എം എ ലത്തീഫ്, മൊയ്തീന്‍ കുഞ്ഞികളനാട്, ഡോ. കെ എ ഖാദര്‍, സുരേഷ് പുതിയേടത്ത്, പി പി രാജു, സണ്ണി അരമന, കെ കുഞ്ഞിരാമന്‍ നായര്‍, എബ്രഹാം വര്‍ഗീസ്, വി കെ രമേഷ്, ജോസ് വടകര, ജോണ്‍ ഐമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലീംലീഗിലെ എം സി ഖമറുദീന്‍ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എന്‍. സുരേന്ദ്രന്റെ ഓഫീസിലെത്തി പത്രിക സമര്‍പ്പിച്ചു. ബി ജെ പി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ കാസര്‍കോട് കളക്‌ട്രേറ്റിലുള്ള ഡെപ്യൂട്ടീ കളക്ടര്‍ (എല്‍ ആര്‍) എന്‍ പ്രേമചന്ദ്രന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

mancheswaram

മഞ്ചേശ്വരം നിയോജക മണ്ഡലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ശങ്കര്‍റൈ നാമനിര്‍ദേശ പത്രിക നല്‍കാനെത്തുന്നു