Web Desk

ലഖ്നൗ:

March 09, 2021, 10:35 pm

കളം നിറഞ്ഞ് മന്ദാന‑റാവുത്ത് സഖ്യം

ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം
Janayugom Online

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് ജയം. ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28.4 ഓവറില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. സ്മൃതി മന്ദാന (80), പൂനം റാവുത്ത് (62) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇരുവരും 1–1ന് ഒപ്പമെത്തി.

ജമീമ റോഡ്രിഗസിന്റെ (9) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഷബ്‌നിം ഇസ്മായിലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് മന്ദാന- റാവുത്ത് കൂട്ടുക്കെട്ട് ഇന്ത്യയെ പരമ്പരയില്‍ ഒപ്പമെത്തിച്ചു. രണ്ടാം വിക്കറ്റില്‍ 138 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്. നേരത്തെ ജുലന്‍ ഗോസ്വാമിയുടെ നാല് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. 49 റണ്‍സ് നേടി ലാറ ഗൂഡാല്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍ മാത്രമുള്ളപ്പോള്‍ അവരുടെ ഓപ്പണര്‍മാരായ ലിസെല്ലേ ലീ (4), ലൗറ വോള്‍വാട്ട് (9) എന്നിവര്‍ പവലിയനില്‍ തിരിച്ചെത്തി. പിന്നീട് ഒത്തുച്ചേര്‍ന്ന ലാറ- സുനെ ലുസ് (36) സഖ്യമാണ് സന്ദര്‍ശകരെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ENGLISH SUMMARY: Man­dana-Raut alliance filled the cell

YOU MAY ALSO LIKE THIS VIDEO