ഫോബോസിന്റെ ചിത്രം പകര്‍ത്തി മംഗള്‍യാന്‍

Web Desk

ന്യൂഡൽഹി‍

Posted on July 04, 2020, 9:50 pm

ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹത്തിന്റെ ചിത്രവുമായി മംഗള്‍യാന്‍. ഐഎസ്ആർഒയുടെ ആദ്യ ചൊവ്വാ ദൗത്യത്തിലെ മാര്‍സ് കളര്‍ ക്യാമറ ഉപയോഗിച്ചാണ് ചൊവ്വയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ഫോബോസിന്റെ ചിത്രം മംഗള്‍യാന്‍ പകര്‍ത്തിയത്. 2014 സെപ്റ്റംബര്‍ 24 മുതല്‍ ചൊവ്വയെ പ്രദക്ഷിണം വയ്ക്കുകയാണ് മംഗള്‍യാന്‍ പേടകം.

മൂന്നുവര്‍ഷത്തെ ആയുസ്സ് മാത്രമാണ് ഐ എസ് ആര്‍ ഓ കണക്കുകൂട്ടിയിരുന്നതെങ്കിലും ആറു കൊല്ലത്തിനു ശേഷവും മംഗള്‍യാന്‍ അന്വേഷണം തുടരുകയാണ്. 1548.3 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഫോബോസ് ഉപഗ്രഹത്തിന് ഇതില്‍ നടക്കുന്ന നിരന്തരമായ പൊട്ടിത്തെറിയുടേയും ഉല്‍ക്കാപതനത്തിന്റേയും കാരണമായി ക്രമരഹിതമായ രൂപമാണുള്ളത്. ഉല്‍ക്കാശിലകള്‍ക്ക് സമാനമായ ധാതുക്കളാല്‍ നിര്‍മ്മിതമാണ് ഈ ഉപഗ്രഹം. ഉല്‍ക്കാപതനം കൊണ്ടുണ്ടായ വലിയ ഗര്‍ത്തങ്ങള്‍ മംഗള്‍യാന്‍ എടുത്ത ചിത്രത്തില്‍ വ്യക്തമായി കാണാനാകും.

ENGLISH SUMMARY: man­galayan scans fob­se pic­ture

YOU MAY ALSO LIKE THIS VIDEO