മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തു വച്ചെന്ന് കരുതുന്നയാൾ കീഴടങ്ങി. ഉഡുപ്പി സ്വദേശിയായ ആദിത്യ റാവുവാണ് ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. വിമാനത്താവളത്തില്‍ വിളിച്ച് ബോംബ് ഭീഷണി മുഴക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു.
യുട്യൂബ് നോക്കിയാണ് സ്ഫോടകവസ്തു നിര്‍മിച്ചതെന്ന് ആദിത്യ റാവു പൊലീസിനോട് പറഞ്ഞു. മംഗളൂരുവിലെ ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. അതേസമയം ഇയാൾക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച സ്വകാര്യ ബസിൽ എത്തിയ പ്രതി ഒരു ബാഗ് വിമാനത്താവളത്തിന് സമീപത്തെ കടയ്ക്ക് പുറത്ത് വച്ചതിന് ശേഷം കയ്യിലുണ്ടായിരുന്ന മറ്റൊരു ബാഗുമായി ഓട്ടോയിൽ വിമാനത്താവളത്തിൽ എത്തുകയായിരുന്നു. അന്നേ ദിവസം രാവിലെ എട്ടരയോടെയാണ് വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തിയത്. ഉടൻ തന്നെ ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചു.
ബോംബ് സ്ക്വാഡ് പരിശോധിച്ചപ്പോൾ ബാഗിൽ നിന്ന് ഐഇഡി, വയർ, ടൈമർ, സ്വിച്ച്, ഡിറ്റണേറ്റർ എന്നിവ കണ്ടെത്തി. തുടർന്ന് സിഐഎസ്എഫും പൊലീസും ജാഗ്രത പ്രഖ്യാപിക്കുകയും വിമാനത്താവളത്തിൽ വ്യാപകമായ തിരച്ചിൽ നടത്തുകയുമായിരുന്നു. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.