ധനസഹായം നൽകില്ലെന്ന് യെദിയൂരപ്പ: മംഗളുരുവിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകാൽ നാട്ടുകാർ സമാഹരിച്ചത് രണ്ട് കോടി

Web Desk
Posted on January 02, 2020, 11:13 am

മംഗളൂരു: പൗരത്വ ബില്ലിനെതിരെ മംഗളുരുവിൽ പ്രതിഷേധം അരങ്ങേറിയപ്പോൾ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായം നൽകാൻ നാട്ടുകാർ രണ്ട് കോടി സമാഹരിച്ചു. ഡിസംബർ 19നാണ് മംഗളുരുവിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധപ്രകടനം നടക്കവെ കർണാടക പൊലീസ് നടത്തിയ വെടിവയ്പ്പിൽ നൗസീന്‍ കുദ്രോളി(49), ജലീല്‍ ബെന്‍ഗ്രെ(23) എന്നിവരാണ് കൊല്ലപ്പെട്ടത് .ഇവർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയവരായിരുന്നില്ലെന്നും ജോലി കഴിഞ്ഞു പോകുന്നതിനിടയിലാണ് ഇവർക്കെതിരെ പൊലീസ് ആക്രമണം ഉണ്ടായതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബം പറഞ്ഞിരുന്നു എങ്കിലും ഇരുവരെയും പ്രതികളാക്കിയാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയത്.

ഇതേ തുടർന്ന് കർണാടക സർക്കാർ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകുമെന്ന് പറഞ്ഞ 10 ലക്ഷത്തിന്റെ ധനസഹായും മുഖ്യമന്ത്രി യെദിയൂരപ്പ പിൻവലിക്കുകയായിരുന്നു. തുടർന്നാണ് ഇവരുടെ കുടുംബങ്ങൾക്ക് നൽകാനായി നാട്ടുകാർ തന്നെ 2 കോടിയോളം രൂപ പിരിച്ചെടുത്തത്. ഇതിൽ 25 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നൽകും ബാക്കി തു അപകടം പറ്റിയവർക്ക് സഹായം നൽകാനും ഉപയോഗിക്കും.മുന്‍ എംഎല്‍എ ബി എ മൊഹിയുദ്ദീന്‍ ബാവയുടെ നേതൃത്വത്തിലാണ് പണം സ്വരൂപിച്ചത്.

you may also like this video

Eng­lish summary:mangalore cease­fire kar­nata­ka group col­lect 2 crore for vic­tims fam­i­ly