Web Desk

കാഞ്ഞങ്ങാട്‌

April 01, 2020, 8:01 pm

മംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള മലയാളിയെ ഇറക്കിവിട്ടു; വീട്ടിലെത്തിയത്‌ കിലോമീറ്ററുകള്‍ നടന്ന്‌

Janayugom Online

തെങ്ങില്‍ നിന്നും വീണ്‌ മംഗലാപുരം വെങ്‌ ലോക്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആളെ നിര്‍ബന്ധിച്ച്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌ത്‌ അയച്ചതായി പരാതി. ആശുപത്രിയില്‍ നിന്നും നിര്‍ബന്ധിത ഡിസ്‌ചാര്‍ജ്‌ ചെയ്യപ്പെട്ട രോഗി നടന്നത്‌ അമ്പത്‌ കിലോമീറ്ററിലധികം. വീട്ടിലേക്ക്‌ നടന്ന കാഞ്ഞങ്ങാട്‌ പൂച്ചക്കാട്‌ സ്വദേശി ബാലന്‍ മൊഗ്രാലില്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

മൊഗ്രാല്‍ പുത്തൂരില്‍ കാല്‍നടയായി സഹായി കുമാരനുമൊപ്പം എത്തിയപ്പോഴാണ്‌ ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ബാലന്‍ തളര്‍ന്നു വീണത്‌. മൊഗ്രാല്‍ പുത്തൂരിലെ ഒരു മനുഷ്യ സ്‌നേഹിയാണ്‌ അദ്ദേഹത്തെ കാസര്‍കോട്ടെ വീട്ടിലെത്തിക്കാന്‍ പോലീസിനെ വിവരമറിയിച്ചത്‌. കാഞ്ഞങ്ങാട്‌ പൂച്ചക്കാട്‌ സ്വദേശി ബാലനും സഹായി കുമാരനും കര്‍ണാടക തെക്കോടാണ്‌ തെങ്ങുകയറ്റ ജോലി. കഴിഞ്ഞ 21ാം തീയതി തെങ്ങുകയറ്റത്തിനിടെ വീണ്‌ ബാലന്‌ പരിക്കേറ്റിരുന്നു. ഇതിനെ തുടന്ന്‌ 21ാം തീയ്യതിമുതല്‍! മംഗളൂരു വെന്‍ലോക്ക്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാലന്‍. കൂട്ടിന്‌ കുമാരനും. ലോക്‌ഡൌണ്‌ പ്രഖ്യാപിച്ചതോടെ 27ാം തീയ്യതി ബാലനെ ആശുപത്രി അധികൃതര്‍ പുറത്താക്കി. നാട്ടിലെത്താന്‍ ഇവര്‍ക്ക്‌ വാഹനവും അനുവദിച്ചില്ല. ഡിസ്‌ചാര്‍ജ്‌ സമ്മറിയോ മരുന്ന്‌ കുറിപ്പടിയോ നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു. ഉളളാലില്‍ എത്തിയ രോഗി കുറച്ച്‌ ദിവസം അവിടെ തങ്ങുകയായിരുന്നു. ഭക്ഷണത്തിനും വെള്ളത്തിനും ബുദ്ധിമുട്ടനുഭവപ്പെട്ട തി നെ തുടര്‍ന്നാണ്‌ അവിടെ നിന്നും വീണ്ടും യാത്ര ചെയ്യേണ്ടി വന്നത്‌. തുടര്‍ന്ന്‌ തിങ്കളാഴ്‌ച രാവിലെയോടെയാണ്‌ മൊഗ്രാല്‍ പുത്തൂരില്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീണത്‌.തൊട്ടടുത്തുള്ള വീട്ടുകാരന്‍ അവരെ വരാന്തയില്‍ കയറ്റി ഇരുത്തി വെള്ളവും ഭക്ഷണവും നല്‍കി. സംഭവമറിഞ്ഞ്‌ കാസര്‍കോട്‌ സിഐ അബ്ദുറഹീമിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം സ്ഥലത്തെത്തി. പിന്നീട്‌ പൊലീസ്‌ വാഹനത്തില്‍ പൂച്ചക്കാട്ടെ വീട്ടിലേക്ക്‌ കൊണ്ട്‌ പോയി. 

ENGLISH SUMMARY: Man­ga­lore hos­pi­tal patient about the misbehavior