Web Desk

ബംഗളൂരു

February 19, 2020, 3:28 pm

മംഗളൂരു വെടിവയ്പ്പ്; അതിക്രമം മറക്കാനായി പൊലീസ്​ നിരപരാധികളെ കരുവാക്കുന്നു, പൊലീസിനെ കടന്നാക്രമിച്ച് കോടതി

Janayugom Online

മംഗളൂരുവില്‍ പൗരത്വപ്രക്ഷോഭത്തില്‍ പ​ങ്കെടുത്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പൊലീസിനെതിരെ ആഞ്ഞടിച്ച്‌​ കര്‍ണാടക ഹൈകോടതി. പൊലീസ്​ അറസ്​റ്റ്​ ചെയ്​ത 21 പേര്‍ക്ക്​ ജാമ്യം അനുവദിച്ചു കൊണ്ടാണ്​ ഹൈകോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്​. പൊലീസിന്‍റെ അതിക്രമം മറയ്ക്കാൻ നിരപരാധികളെ കുടുക്കുകയാണോ വേണ്ടതെന്ന രൂക്ഷവിമർശനവും കോടതി ഉയർത്തി. ഡിസംബര്‍ 19ലെ പൗരത്വപ്രക്ഷോഭത്തിനെതിരായ പൊലീസ്​ നടപടിയില്‍ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു.

മാരകായുധങ്ങളുമായി സംഘടിച്ചെത്തി എന്നതിന്​ എന്ത്​ തെളിവാണുള്ളതെന്നും ഹൈകോടതി ചോദിച്ചു. സമരത്തില്‍ പ​ങ്കെടുത്തവര്‍ നിരായുധരായാണ്​ വന്നതെന്ന്​ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്​. ജാമ്യത്തിന്​ അപേക്ഷിച്ചവര്‍ ഹാജരാക്കിയ ഫോ​ട്ടോഗ്രാഫില്‍ പൊലീസ്​ ജനക്കൂട്ടത്തിന്​ നേരെ കല്ലെറിയുന്ന ദൃശ്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സോപാധിക ജാമ്യമാണ് അറസ്റ്റിലായവർക്ക് കോടതി നൽകിയിരിക്കുന്നത്. ഓരോരുത്തരും ഒരു ലക്ഷം രൂപ ബോണ്ടും, രണ്ട് ഷുവർട്ടിയും ഹാജരാക്കണം. എപ്പോൾ, വിളിച്ചാലും വിചാരണയ്ക്ക് ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്തരുത്, ഇനി മേലാൽ ഇത്തരം സംഭവങ്ങളിൽ പങ്കാളികളാകരുത്, വിചാരണക്കോടതിയുടെ പരിധി വിട്ട് പോകരുത് എന്നിവയാണ് ജാമ്യ ഉപാധികൾ.

ENGLISH SUMMARY: Man­ga­loru fir­ing high court slams police

YOU MAY ALSO LIKE THIS VIDEO