യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍

Web Desk
Posted on May 14, 2019, 10:16 am

മംഗളൂരു: യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കി നഗരത്തിന്‍റെ വിവിധയിടങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍. മംഗളൂരു അത്താവറില്‍ അമര്‍ ആല്‍വാ റോഡിലെ ശ്രീമതി ഷെട്ടി(35) ആണു കൊല്ലപ്പെട്ടത്. പൊളാളി മൊഗരു സ്വദേശിനിയാണ് ശ്രീമതി ഷെട്ടി.

മൃതദേഹത്തിന്റെ തലയും ചില ശരീര ഭാഗങ്ങള്‍ കദ്രിയിലും മറ്റു ശരീര ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തല ഒരു ഹെല്‍മറ്റിനകത്തും ശരീര ഭാഗങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കട തുറക്കാനെത്തിയ ഉടമ ചാക്ക് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്‍റെ ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.

you may also like this: