മംഗളൂരു വിമാനത്താവളത്തിന്‍റെ റണ്‍വേ വിപുലീകരിക്കുന്നു

Web Desk
Posted on August 28, 2018, 4:56 pm
മംഗളൂരു: മംഗളൂരു വിമാനത്താവളത്തിന്‍റെ റണ്‍വേ വിപുലീകരിക്കുന്നു. ഇതിനായി സര്‍ക്കാര്‍ 39 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 33 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, ആറ് ഏക്കര്‍ കൂടി കമ്പോള വിലക്ക് ഏറ്റെടുത്ത് റണ്‍വേ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് സെന്തില്‍ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ കര്‍ണാടകക്ക് ഏറ്റവും ഉപകാരപ്പെടുന്ന മംഗളൂരു വിമാനത്താവളത്തിന്‍റെ റണ്‍വേ വികസിപ്പിക്കാനുള്ള എല്ലാശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ശശികാന്ത് സെന്തില്‍ അറിയിച്ചു. വരുന്ന 50 വര്‍ഷത്തെ വികസനം മുന്‍നിര്‍ത്തിയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മംഗളൂരു വിമാനത്താവളത്തിന്‍റെ വികസനപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്.