രോഗപ്രതിരോധനം വർധിപ്പിക്കാൻ മാങ്ങാ ചട്ണി

Web Desk
Posted on June 20, 2020, 12:37 pm

കോവിഡ് 19 പോലൊരു മഹമാരി ലോകത്തെ കീഴടക്കികൊണ്ടിരിക്കുമ്പോള്‍ ശക്തമായ പ്രതിരോധ ശേഷി ഉണ്ടായിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ആരോഗ്യഘടകമാണ്.ആരോഗ്യകരമായ ജീവിതം നയിക്കാന്‍ രോഗപ്രതിരോധനം അത്യാവശ്യമാണ്. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിന് സഹായിക്കുന്ന ഒരു ചട്ണിയെ പരിചയപ്പെടാം.

മാങ്ങാ ചട്ണി(mango chut­ney ) പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും എന്ന് പോഷകാഹാര വിദഗ്ധ ലാവ്‌ലീന്‍ കൗര്‍ അടുത്തിടെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ പരമ്പരാഗത ഭക്ഷണത്തോടൊപ്പം മാങ്ങ ചട്ണി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ. ഇതൊരു ഇമ്മ്യൂണിറ്റി ബൂസ്റ്റ്ര്‍ കൂടിയാണെന്ന് കൗര്‍ ചൂണ്ടികാണിച്ചു.

പച്ചമാങ്ങാ,വെളുത്തുള്ളി, ഇഞ്ചി,സവാള, തക്കാളി, കറിവേപ്പില, ഉപ്പ് എന്നിവ മിക്‌സിയില്‍ ഇട്ട് അല്പം വെള്ളം ഒഴിച്ച് നിമിഷ നേരംകൊണ്ട് ഈ ചട്ണി തയ്യാറാക്കാന്‍ സാധികും. ഊണിനൊപ്പമോ അല്ലാതെയോ കഴിക്കാം.

ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലെറ്റില്‍ പോകാന്‍ ചിലര്‍ക്ക് തോന്നുന്നുണ്ട്. ഇതിനെ ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം ( Irri­ta­ble Bowl Syn­drome) എന്നാണ് പറയുന്നത്. ഈ അസുഖം ഉള്ളവര്‍ മാങ്ങാ ചട്ണി കഴിക്കുന്നത് ഒഴിവാക്കണം. ഗര്‍ഭിണികള്‍ ഇത് കുറഞ്ഞ അളവില്‍ കഴിക്കുന്നത് നല്ലതാണെന്നും കൗര്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം

 

 

Eng­lish sum­ma­ry: immu­ni­ty boost­ing man­go chut­ney

You may also like this video: